ChuttuvattomThodupuzha

മനോജ് വെങ്ങല്ലൂരിന്റെ ചിത്ര ശില്പ പ്രദര്‍ശനം ആരംഭിച്ചു

തൊടുപുഴ: പ്രകൃതിയും മനുഷ്യനും എന്ന പേരില്‍ മനോജ് വെങ്ങല്ലൂരിന്റെ ചിത്ര-ശില്പ പ്രദര്‍ശനം ചേറായിക്കല്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രം ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. വിവിധതരം പക്ഷികളുടെയും വന്യജീവികളുടെയും ഫോട്ടോകള്‍, അദ്ദേഹം തന്നെ നിര്‍മ്മിച്ച ശില്പങ്ങള്‍, വരച്ച വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിംഗ് ചിത്രങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മനോജ് വരച്ച ചിത്രം കൈമാറികൊണ്ട് യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  28 വരെ പ്രദര്‍ശനം  പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി കാണാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!