Thodupuzha

സമരപ്രഖ്യാപന വാഹന പ്രചരണ ജാഥയ്ക്ക് സമാപനം

ടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റിലെ വ്യാപാരദ്രോഹ നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയ്ക്ക് മുന്നോടിയായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന വാഹനപ്രചരണ ജാഥ തൊടുപുഴയില്‍ സമാപിച്ചു.22 ന് മൂന്നാറില്‍ നിന്ന് ആരംഭിച്ച ജാഥ ജില്ലയില്‍ ഉടനീളമുള്ള 150 ഓളം യൂണിറ്റുകളില്‍ പര്യാടനം നടത്തിയതിന് ശേഷമാണ് തൊടുപുഴയില്‍ സമാപിച്ചത്.പെട്രോളിനും, ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടുരൂപ സെസ് പിന്‍വലിക്കുക, വെട്ടികുറച്ച വ്യാപാരി പെന്‍ഷന്‍ തുക പുനസ്ഥാപിക്കുക, വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം എന്നിവ പിന്‍വലിക്കുക, കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത് പോലെ വാറ്റ്, ജി. എസ്. ടി യ്ക്ക് ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കുക, ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുക, ഹെല്‍ത്ത് കാര്‍ഡ് നിബന്ധനകള്‍ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്.

തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ ആര്‍. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സണ്ണി പൈമ്ബിള്ളില്‍,രക്ഷാധികാരി വി. എ .ജമാല്‍ മുഹമ്മദ്‌,ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്ബില്‍,വര്‍ക്കിംഗ് പ്രസിഡന്റ്‌ കെ. ആര്‍. വിനോദ്,ട്രഷറര്‍ ആര്‍. രമേശ്‌,ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിബി കൊച്ചുവെള്ളാട്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം ജെയിംസ് മാത്യു, തൊടുപുഴ ബ്ലോക്ക്‌ പ്രസിഡന്റ്‌ എന്‍. പി ചാക്കോ, ഇളംദേശം ബ്ലോക്ക്‌ പ്രസിഡന്റ്‌ തങ്കച്ചന്‍ കോട്ടയ്ക്കകം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!