Thodupuzha

തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം 31 ന് 

 

 

 

തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ദ്വിവാര്‍ഷിക പൊതുയോഗവും 2022-2024 വര്‍ഷത്തെ ഭരണസമിതി തെരഞ്ഞെടുപ്പും 31 ന് തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എന്‍ ദിവാകരന്‍, ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, ട്രഷറര്‍ സണ്ണി പൈമ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി തങ്കച്ചന്‍ കോട്ടക്കയ്കത്ത് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആകും. 31 ന് വൈകുന്നേരം 4 മുതല്‍ തൊടുപുഴയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

Related Articles

Back to top button
error: Content is protected !!