ChuttuvattomThodupuzha

മീനപ്പൂരം-വിഷുവിളക്ക് മഹോത്സവം : നോട്ടീസ് പ്രകാശനം നടത്തി

തൊടുപുഴ : കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അമരംകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ മീനപ്പൂരം-വിഷുവിളക്ക് മഹോത്സവങ്ങളുടെ നോട്ടീസ് പ്രകാശനം നടത്തി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഭാസ്‌കരന്‍ നായര്‍ ഒഴിവാരത്തില്‍ നിന്നും  ജില്ലാ ആയുര്‍വേദ ഹോസ്പ്പിറ്റലിലെ ഡോ.വിനീത് പണിക്കര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി പ്രകാശനം നടത്തി. ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ഹരികൃഷ്ണന്‍ കിഴക്കനാട്ട്, ഉത്സവ കമ്മറ്റി കണ്‍വീനര്‍ അഖില്‍ മോഹനന്‍, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍, മത്സവകമ്മിറ്റി ഭാരവാഹികള്‍ മാതൃസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമരം കാവിലെ മീനപ്പൂര മഹോത്സവം മാര്‍ച്ച് 20 മുതല്‍ 23 വരേയും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഷു വിളക്ക് മഹോത്സവം ഏപ്രില്‍ 8 മുതല്‍ 15 വരെയും വിപുലമായ രീതിയില്‍ നടത്തും.

Related Articles

Back to top button
error: Content is protected !!