ChuttuvattomThodupuzha

എന്‍എസ്എസ് കരയോഗം യൂണിയന്‍ പ്രതിഭാസംഗമം

തൊടുപുഴ: താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം നടത്തി. യോഗത്തില്‍ എസ്എസ്എല്‍സി,പ്ലസ് ടു എല്ലാ വിഷയത്തിനും എപ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി.ധര്‍മ്മാംഗദകൈമള്‍ അധ്യക്ഷത വഹിച്ചു.യൂണിയന്‍ ഭരണസമിതി അംഗം എസ്.ശ്രീനിവാസന്‍, കെ.പി.ചന്ദ്രഹാസന്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ഡോ.സിന്ധു രാജീവ്, സെക്രട്ടറി പ്രസീദ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!