ChuttuvattomThodupuzha

മൂലമറ്റം സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷം

മൂലമറ്റം: മൂലമറ്റം സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷങ്ങളും പിടിഎ ജനറല്‍ ബോഡി യോഗവും നടന്നു. പ്രസിഡന്റ് ബിജു പാലക്കാട്ടുകുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.സി. തെരേസ് മടുക്കക്കുഴി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോട്ടയം നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി.യു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മൂലമറ്റം ബിഷപ്പ് വയല്‍ ആശുപത്രി സൈക്യാട്രി വിഭാഗം മേധാവി ഡോ.സി. ആനി സിറിയക്, ഫാ.ജിഫിന്‍ പാലിയത്ത്, ഗ്രീനു ആന്‍ സാബു, ദീപ അശോക് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മെറിറ്റ് ഡേ ആഘോഷങ്ങളും നടത്തപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!