ChuttuvattomThodupuzha

എംഇഎസ് യൂത്ത് വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ : എംഇഎസ് സ്ഥാപക പ്രസിഡന്റ് ഡോ. പി.കെ അബ്ദുല്‍ ഗഫൂറിന്റെ 40-ാം ഓര്‍മദിനത്തോടനുബന്ധിച്ച് എംഇഎസ് യൂത്ത് വിംഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നടന്ന രക്തദാന ക്യാമ്പ് സൂപ്രണ്ട് ഡോ. പി.എന്‍ അജി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ ജോയിന്റ് സെക്രട്ടറി ജാബിറലി പുഴക്കര അധ്യക്ഷത വഹിച്ചു. എംഇഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫാ റാവുത്തര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബാസിത് ഹസന്‍, വണ്ടന്‍മേട് എംഇഎസ് എച്ച്എസ്എസ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.എ ഷാജിമോന്‍, യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയംഗം റഈസ് ബാസിത് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!