ChuttuvattomThodupuzha

എംജി യൂണിവേഴ്സിറ്റി പരീക്ഷ പുനര്‍ മൂല്യനിര്‍ണയ ഫീസ് വര്‍ധനവ് : യുഡിഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു

തൊടുപുഴ : എംജി യൂണിവേഴ്സിറ്റി പരീക്ഷ പുനര്‍ മൂല്യനിര്‍ണയ ഫീസ് അനിയന്ത്രിത വര്‍ധനവിനെതിരെ യുഡിഎസ്എഫ് ന്യൂമാന്‍ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ഫിര്‍ദൗസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് പി.എം ബാവ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം ജോസൂട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

കെഎസ്‌യു ജില്ലാ സെക്രട്ടറി ഫസല്‍ അബ്ബാസ്, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ ഷമീര്‍, എംഎസ്എഫ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മന്‍സിഫ് ഇസ്മായില്‍, യുഡിഎസ്എഫ് യൂണിറ്റ് ഭാരവാഹികളായ യൂസഫ്, അഖില്‍ ബൈജു, റമീസ്, നൂര്‍ മുഹമ്മദ്, സൂര്യ സുകുമാരന്‍, യൂണിറ്റ് സെക്രട്ടറി ബാദുഷ അബ്ബാസ്, ട്രഷറര്‍ ഷെറിന്‍ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!