CrimeThodupuzha

അനധികൃത വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

തൊടുപുഴ : അനധികൃത വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍. വണ്ണപ്പുറം മുതിരപ്പറയില്‍ സജി (47)യെയാണ് തൊടുപുഴ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി.കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയുടെ പക്കല്‍നിന്നും 4.400 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോബി പി. ചാക്കോ, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സി.എം. പ്രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി. ഡെന്നി, ബാലു ബാബു, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button
error: Content is protected !!