Local LiveMoolammattam

പതിപ്പിള്ളിയിലെ മിനി സ്റ്റേഡിയം: കാടുകയറി

മൂലമറ്റം : ആദിവാസി മേഖലയായ പതിപ്പള്ളിയില്‍ 1987ല്‍ പഞ്ചായത്ത് അനുവദിച്ച മിനി സ്റ്റേഡിയം കാടുകയറിയ നിലയില്‍. സൗജന്യമായി ലഭിച്ച ഭൂമിയിലാണ് പഞ്ചായത്ത് മിനി സ്റ്റേഡിയം നിര്‍മിക്കുന്നതിനു നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഭൂമി നിരപ്പാക്കി സംരക്ഷഭിത്തി നിര്‍മ്മിച്ചെങ്കിലും ഉടമകളുടെ മരണശേഷം കുടുംബാംഗങ്ങള്‍ ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എസ്സി, എസ്ടി കമ്മീഷനെ സമീപിച്ചു.
പരാതിക്കാര്‍ക്ക് അനുകൂലമായി വിധി വന്നതോടെ പഞ്ചായത്തധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി കമ്മീഷന്റെ തീരുമാനം സ്റ്റേ ചെയ്‌തെങ്കിലും രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ഏഴുവര്‍ഷം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല.

ഇതിനിടെ സമീപവാസികള്‍ സംരക്ഷണഭിത്ത പൊളിച്ചുമാറ്റി. എന്നാല്‍ ഊരുകൂട്ടം ചേര്‍ന്ന് പ്രമേയം പാസാക്കി പഞ്ചായത്തിനു സമര്‍പ്പിച്ചെങ്കിലും അധികൃതര്‍ തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പതിപ്പള്ളി വലിയകണ്ടം ഊരുമൂപ്പന്മാരായ പി.ജി.പദ്മദാസ്, എം.ആര്‍.അശോക്, പി.ടി.സാബു, ചെല്ലമ്മ ദാമോദരന്‍ എന്നിവര്‍ പറഞ്ഞു. സ്റ്റേഡിയം സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ആദിവാസി മേഖലയുടെ കായിക വികസനം ലക്ഷ്യമിട്ടാണ് സ്റ്റേഡിയത്തിനായി പദ്ധതി വിഭാവനം ചെയ്തത്.

 

Related Articles

Back to top button
error: Content is protected !!