Local LiveMoolammattam

മൂലമറ്റം സെന്റ് ജോസഫ്‌സ് അക്കാദമി ബിസിഎ ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിച്ച ടെക് ഫെസ്റ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

മൂലമറ്റം : സെന്റ് ജോസഫ്സ് അക്കാദമി ബിസിഎ ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച ടെക് ഫെസ്റ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടര്‍ ഫാ.തോമസ് പുതുശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.തോമസണ്‍ ജോസഫ്, ഫാ.ജോയിസ് മടക്കുഴി, ഫാ.ടിസന്‍ കോച്ചേരി, പി.എസ്. സിന്ദു, ഡിപാര്‍ട്മെന്റ് എച്ച് ഒ ടി ജിയോ കുര്യന്‍, വി.ജി. ആര്യ, ടി.എസ്. ആദിത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ടെക്ഫെസ്റ്റിനോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളില്‍ തൊടുപുഴ സെന്റ് ജോര്‍ജ് എച്ച്എസ്എസ് ഓവര്‍ ഓള്‍ ചാംപ്യന്‍ഷിപ് നേടി. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്സിന്റെ പ്രദര്‍ശനം, വെര്‍ച്വുല്‍ റിയാലിറ്റി എക്സിപീരിയന്‍സ് തുടങ്ങിയവ ഫെസ്റ്റിനോട് അനുബന്ധിച്ചു നടത്തി.

 

 

 

 

Related Articles

Back to top button
error: Content is protected !!