ChuttuvattomThodupuzha

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി അവാര്‍ഡ് കെ.എം. മൂസ ഹാജിക്ക്

തൊടുപുഴ: കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ടിക്കുന്ന വ്യക്തിക്ക് സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി നല്‍കുന്ന മുന്‍ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ഡോ. അര്‍ജുന്‍ സിംഗിന്റെ നാമധേയത്തിലുള്ള പുരസ്‌കാരത്തിന് തൊടുപുഴ നൂറുല്‍ ഇസ് ലാം ട്രസ്റ്റ് ചെയര്‍മാന്‍ കെ. എം മൂസ്സ ഹാജിയെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 30 ന് എറണാകുളത്ത് ഐ. എം. എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
 രാജീവ് ഗാന്ധി ശിരോമണി അവാര്‍ഡ്, സി. പി മമ്മു പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മൂസ്സ ഹാജി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമാണ്.
 തൊടുപുഴ അല്‍അസ്ഹര്‍ ആര്‍ട്‌സ് കോളേജ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഡന്റല്‍ കോളേജ്, ലോ കോളേജ്, മെഡിക്കല്‍ കോളജ്, സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍, ടി.ടി.ഐ, പബ്ലിക് സ്‌കൂള്‍, നേഴ്‌സിംഗ് സ്‌കൂള്‍, ട്രെയ്‌നിങ് കോളേജ് എന്നിവയുടെ ചെയര്‍മാന്‍ ആണ് മൂസ്സഹാജി.കേരള അണ്‍എയ്ഡഡ് ലോ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍, മൂവാറ്റുപുഴ എച്ച്.എം ട്രെയ്‌നിങ് കോളേജ്, എച്ച് എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേരള സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയവയുടെ ചെയര്‍മാനാണ്. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ. ടി മുഹമ്മദ് ബഷീര്‍, മുന്‍ ഡിപിഐ ലിഡാ ജേക്കബ് ഐ.എ.എസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മങ്ങാട് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Related Articles

Back to top button
error: Content is protected !!