Thodupuzha

ജില്ലയ്ക്ക് അഭിമാനമായി വീണ്ടും ജസ്റ്റിന്‍;ഇത്തവണ മിസ്റ്റര്‍ കേരള ചാമ്പ്യന്‍

 

തൊടുപുഴ: ജില്ലയ്ക്ക് വീണ്ടും അഭിമാനമായി കേരള പോലീസ് ബോഡി ബില്‍ഡിങ് താരം ജസ്റ്റിന്‍ ജോസ്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും കേരള ബോഡി ബില്‍ഡിങ് അസോസിയേഷനും

സംയുക്തമായി കോഴിക്കോട് വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ച് നടത്തിയ മിസ്റ്റര്‍ കേരള ബോഡി ബില്‍ഡിങ് മത്സരത്തിലാണ് ഇടുക്കിയുടെ ജസ്റ്റിന്‍ ജോസ് മിസ്റ്റര്‍ കേരള ചാമ്പ്യന്‍ ആയത്. പ്ലസ് 90 കിലോ വിഭാഗത്തിലാണ് ജസ്റ്റിന്‍ ഗോള്‍ഡ് മെഡല്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയിരുന്നു. 2023ലെ മിസ്റ്റര്‍ ഇടുക്കി ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സും ജസ്റ്റിന്‍ ജോസ് ആയിരുന്നു. കേരള പൊലീസിനു വേണ്ടി മത്സരിച്ച 11 പേരില്‍ ഗോള്‍ഡ് മെഡല്‍ നേടിയ രണ്ടുപേരില്‍ ഒരാളുമാണ് ഇടുക്കി പോലീസിലെ സിപിഓ ആയ ജസ്റ്റിന്‍ ജോസ്.

Related Articles

Back to top button
error: Content is protected !!