Thodupuzha

എം.എം മണിയുടെ പ്രസ്താവന  സര്‍ക്കാര്‍ സംവിധാനത്തോടുള്ള വെല്ലുവിളി: ബി.ജെ.പി

 

തൊടുപുഴ: മുന്‍ മന്ത്രി എം.എ മണിയുടെ പ്രസ്താവന സര്‍ക്കാര്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി പറഞ്ഞു. വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് മൂന്നാറില്‍ അനധികൃത നിര്‍മാണം തടയാന്‍ വന്ന ഉദ്യോഗസ്ഥരെ, കെട്ടിടം പൊളിക്കാന്‍ വന്നാല്‍ വരുന്നവന്റെ കൈ വെട്ടുമെന്നു പറഞ്ഞ എം.എം മണി അന്ന് മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയാണ് ചെയ്തത്. രവീന്ദ്രന്‍ പട്ടയത്തില്‍ പുതിയ അപേക്ഷ വച്ച് രവീന്ദ്രന്‍ പട്ടയത്തിലെ ക്രമക്കേടുകള്‍ മാറ്റിയെടുത്ത് അവയ്ക്ക് നിയമ സാധുത നല്‍കുന്നതിനു വേണ്ടിയുള്ള ഗൂഡാലോചനയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. വലിയ അഴിമതി ഇതിനു പിന്നിലുണ്ട്. അര്‍ഹരായവരെയും പാവപ്പെട്ടവരെയും തഴഞ്ഞ് കയ്യേറ്റ മാഫിയയെ സഹായിക്കുന്നതിനാണ് പുതിയ അപേക്ഷ എന്ന വിദ്യ കൊണ്ടുവരുന്നതെന്നും അജി ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!