Thodupuzha

കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത

തൊടുപുഴ : അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. മെയ് 30 മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ :തൊടുപുഴ -04862 222503 ,ഇടുക്കി 04862 235361 ,ദേവികുളം 04865 264231,പീരുമേട് 04869 232077, ഉടുമ്പന്‍ചോല 04868 232050, കലക്ടറേറ്റിലെ ദുരന്ത നിവാരണവിഭാഗം 9383463036,04862 233111, 04862 233130 ടോള്‍ ഫ്രീ നമ്പര്‍ 1077 ,1070.

 

Related Articles

Back to top button
error: Content is protected !!