Obit

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച മൂലമറ്റം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ റോയി .എം. ജോണിന് അനുശോചനമര്‍പ്പിച്ച് മൂലമറ്റം ഫയര്‍ഫോഴ്‌സ്

മൂലമറ്റം : മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ മൂലമറ്റം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഇടുക്കി മണിയാറന്‍കുടി മുണ്ടന്‍കാവില്‍ റോയി .എം. ജോണിന് ( 60 ) മൂലമറ്റം ഫയര്‍ഫയര്‍ഫോഴ്‌സ് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മൂലമറ്റത്ത് ജോലി ചെയ്തുവരികയായിരുന്നു റോയി. കഴിഞ്ഞ ഒരു മാസത്തോളമായി മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം മൂലമറ്റം ഫയര്‍ ഫോഴ്‌സ് ഓഫീസില്‍ പൊതുദര്‍ശനം നടത്തിയ ശേഷം മണിയാറന്‍കുടി സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിച്ചു. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, സ്റ്റേഷന്‍ ഓഫീസ് അബ്ദുള്‍ അസീസ്. അസിസ്റ്റന്റ് ഓഫീസര്‍ ബിജു സുരേഷ് ജോര്‍ജ് തുടങ്ങിയവര്‍ അനുശോചനമര്‍പ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!