Local LiveMoolammattam

അമിത വൈദ്യുതി പ്രവാഹം: ആലാനിക്കല്‍ കോളനിയില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തകരാറില്‍

മൂലമറ്റം: അറക്കുളം ആലാനിക്കല്‍ കോളനിയിലും പരിസരങ്ങളിലും അമിത വൈദ്യുതി പ്രവാഹം മൂലം ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തകരാറിലായി. തിങ്കളാഴ്ച വൈകുന്നേരമാണ് അമിത വൈദ്യുതി പ്രവാഹം മൂലം ഉപകരണങ്ങള്‍ തകരാറിലയത്. സെക്ഷന്‍ ഓഫീസില്‍ വിവിരം അറിയിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ വന്നേക്കാമെന്നും ലൈറ്റുകള്‍ ഓണ്‍ ചെയ്യേണ്ടന്നുമാണ് പറഞ്ഞത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് നോക്കിയില്ലന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു. ലൈറ്റിട്ടാല്‍ തീപാറുന്നതു കൊണ്ടും സ്വിച്ച് ബോര്‍ഡിനകത്ത് തീ കത്തുന്നതും, ലൈറ്റിട്ടാല്‍ തീപാറുന്നതും മൂലവും പ്രദേശവാസികള്‍ ദുരിത്തിലായി. നിരവധി വീടുകളിലാണ് ലൈറ്റുകളും റ്റിയൂബുകളും തകരാറിലായത്.

Related Articles

Back to top button
error: Content is protected !!