ChuttuvattomThodupuzha

നഗരത്തില്‍ കൊതുക് ശല്യം രൂക്ഷമാകുന്നു

തൊടുപുഴ : നഗരത്തില്‍ കൊതുക് ശല്യം രൂക്ഷമാകുന്നു. വേനല്‍ കടുത്തതോടെ കനത്ത ചൂടും ഇടയ്ക്കിടെയുള്ള വൈദ്യുത മുടക്കത്തിനും പിന്നാലെ കൊതുക് ശല്യവും ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി തൊടുപുഴ മേഖലയില്‍ വേനല്‍ മഴ ലഭിക്കുന്നുണ്ട്. വെള്ളം ഓടകളില്‍ കെട്ടികിടക്കുന്നതാണ് കൊതുക് വളരാന്‍ ഇടയാക്കുന്നത്. കൂടാതെ നഗരപ്രദേശത്തെ ചില വ്യാപാര സ്ഥാപനങ്ങളും അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടെ ഓടകളിലേയ്ക്കാണ് മലിനജലം ഒഴുക്കി വിടുന്നത്. ഇവ ഓടകളില്‍ കെട്ടിക്കിടക്കുന്നതും കൊതുക് വളരാന്‍ ഇടയാക്കുന്നു. ഓടകളില്‍ യഥാസമയം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് പ്രധാന വെല്ലുവിളി. അടുത്തിടെ മലേറിയ ബാധിച്ച് ഹൈറേഞ്ചില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചിരുന്നു. കൂടാതെ നിരവധി ഡെങ്കപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!