ChuttuvattomThodupuzha

സമരം ചെയ്തതിനു സസ്പന്‍ഡ് ചെയ്യാന്‍ നീക്കം; തൊടുപുഴ ലോ കോളജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി

തൊടുപുഴ :  കോ ഓപ്പറേറ്റീവ് ലോ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി. കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് കുട്ടികളുടെ ഭീക്ഷണി. പതിനഞ്ചോളം വിദ്യാര്‍ത്ഥികളാണ് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്നത്. ഫയര്‍ ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തേത്തി. വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവരാണ് കെട്ടിടത്തിനു മുകളിലുള്ളത്.വിദ്യാര്‍ത്ഥികളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

 

 

 

Related Articles

Back to top button
error: Content is protected !!