Thodupuzha

മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: ഇടുക്കിക്ക് രണ്ടാം സ്ഥാനം

തൊടുപുഴ: മലങ്കര എസ്‌റ്റേറ്റ് റോഡില്‍ നടത്തിയ സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ 23 പോയിന്റ് കരസ്ഥമാക്കി ഇടുക്കി ജില്ല റണ്ണര്‍ അപ്പായി. 25 പോയിന്റോടെ തിരുവനന്തപുരം ഒന്നാം സ്ഥാനവും, 9 പോയിന്റുകളോടെ കോട്ടയവും വയനാടും മൂന്നാം സ്ഥാനവും പങ്കിട്ടു. വിജയികള്‍ക്ക് തൊടുപുഴ ഡിവൈ.എസ്.പി കെ. സദന്‍ ട്രോഫികള്‍ സമ്മാനിച്ചു. കേരളാ സൈക്ലിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി എസ്.എസ്. സുധീഷ്‌കുമാര്‍, ട്രഷറര്‍ ബി. ജയപ്രസാദ്, സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. വി.സി. ജെയിംസ്, സംസ്ഥാന ഒളിമ്പിക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം, ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ്‌കുമാര്‍, ജില്ലാ സൈക്ലിങ് അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. ജോര്‍ളി കുര്യന്‍, എ.പി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!