ChuttuvattomThodupuzha

സംരംഭക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിന് തൊടുപുഴ മുനിസിപ്പാലിറ്റിക്ക് എംഎസ്എംഇ അവാര്‍ഡ്‌

തൊടുപുഴ : സംരംഭക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിന് തൊടുപുഴ മുനിസിപ്പാലിറ്റിക്ക് എംഎസ്എംഇ അവാര്‍ഡ് . 2022- 23 സംരംഭക വര്‍ഷമായി കേരള ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയും ഇതുവഴി നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതിക്ക് തുടക്കമിടുകയും ചെയ്തിരുന്നു. പദ്ധതിയുടെ ഭാഗമായി തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ സംരംഭക വര്‍ഷത്തില്‍ 250 നവ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് ടാര്‍ജറ്റ് നല്‍കിയിരുന്നു. സംരംഭക വര്‍ഷത്തില്‍ തന്നെ മുനിസിപ്പാലിറ്റിയില്‍ 402 നവ സംരംഭങ്ങള്‍ ആരംഭിക്കുകയും 160.8% നേട്ടം കൈവരിക്കുകയും 34 കോടി രൂപയുടെ നിക്ഷേപവും 1049 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2022ല്‍ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ നിന്നും ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് അഞ്ചാം സ്ഥാനവും മുലിസിപ്പാലിറ്റിക്ക് ലഭിച്ചിരുന്നു. സംരംഭക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ മികച്ച മുനിസിപ്പാലിറ്റിയായി തൊടുപുഴ മുനിസിപ്പാലിറ്റി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണിപ്പോള്‍ . ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

 

Related Articles

Back to top button
error: Content is protected !!