ChuttuvattomThodupuzha

മുഖാമുഖം 2024 : ഭിന്നശേഷി സംഗമം 18ന്

വഴിത്തല : ഭിന്നശേഷിക്കാര്‍ക്ക് വധൂ വരന്മാരെ കണ്ടെത്തുന്നതിനായി വഴിത്തല ശാന്തിഗിരി കോളേജില്‍ മെയ് 18ന് മുഖാമുഖം – 2024 ഭിന്നശേഷി സംഗമം സംഘടിപ്പിക്കുന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് മുഖാമുഖം – 2024 നടത്തുന്നത്. ഭിന്നശേഷിക്കാര്‍ക്കും, ഭിന്നശേഷിക്കാരെ ജീവിത പങ്കാളിയായി സ്വീകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മെയ് 15നു മുമ്പായി രജിസ്ടര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446485117, 9495475117 എന്നി
വാട്ട്‌സാപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക.

 

Related Articles

Back to top button
error: Content is protected !!