ChuttuvattomThodupuzha

നഗരസഭ ബജറ്റ് :ഭേദഗതികള്‍ അംഗീകരിച്ചു പാസാക്കി

തൊടുപുഴ : നഗരസഭ ബജറ്റ് യുഡിഎഫ് നിര്‍ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചു പാസാക്കി. നഗരസഭയിലെ പ്രധാന റോഡുകള്‍ ബിഎംബിസി സംവിധാനത്തില്‍ ടാര്‍ ചെയ്യുക,പ്രധാന ജംഗ്ഷനുകളില്‍ തിരക്കു ഒഴിവാക്കാന്‍ സ്ഥലം വാങ്ങി റോഡ് വീതി കൂട്ടുക, നഗരത്തില്‍ കേടായ സ്ട്രീറ്റ്‌ലൈറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുക ,എല്ലാ വാര്‍ഡിലും കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുക ,നഗരസഭ ഓഫീസിനു പുതിയ കെട്ടിടം നിര്‍മ്മിക്കുക ,മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ഉടന്‍ തുറന്നു കൊടുക്കുക ,ടൗണിലെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക ,വെങ്ങല്ലൂര്‍ വെല്‍നെസ് സെന്ററിന് സ്ഥലം വാങ്ങുന്നതിനു തുക വകയിരുത്തുക ,മാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ തുക അനുവദിക്കുക ,നഗരത്തിലെ പ്രധാന ഓടകള്‍ക്കു സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുക ,നഗരത്തിലെ തെരുവ് കച്ചവടക്കാരെ ഒരു കുട കീഴില്‍ കൊണ്ടുവരുക ഇതിനായി സ്ഥലം എടുക്കുക ,കെ സ്മാര്‍ട്ട് പദ്ധതിയില്‍ കാലതാമസം വരുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ തുക അനുവദിക്കണം തുടങ്ങിയ കാര്യങ്ങള്‍ ആണ് യുഡിഎഫ് അംഗങ്ങള്‍ മുന്നോട്ടു വച്ചത്. കെ. ദീപക് ,ജോസഫ് ജോണ്‍, എം.എ കരിം, സനു കൃഷ്ണന്‍ ,സഫിയ ജബ്ബാര്‍,ഷീജ ഷാഹുല്‍ ,ഷെഹനാ ജാഫര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. നിര്‍ദേശങ്ങള്‍ ഐക്യകണ്ഠേന അംഗീകരിച്ചു ബജറ്റ് പാസാക്കി.

 

Related Articles

Back to top button
error: Content is protected !!