ChuttuvattomThodupuzha

നഗരസഭ വാര്‍ഡ് 23 ല്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ജി-ബിന്‍ വിതരണം ചെയ്തു

തൊടുപുഴ : നഗരസഭ വാര്‍ഡ് 23 ല്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ജി-ബിന്‍ വിതരണം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജി. രാജശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീശ് നേതൃത്വം നല്‍കി. മാലിന്യം സൃഷ്ടിക്കപ്പെടുന്നിടത്തുവച്ചു തന്നെ അത് സംസ്‌കരിച്ച് വളമാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് കേരളത്തില്‍ പ്രസക്തിയേറി വരികയാണ്. ഗാര്‍ഹിക മാലിന്യ സംസ്‌കരണ ഉപാധിയായ ജി ബിന്‍ ഉപയോഗിക്കുന്നതിലൂടെ വീട്ടിലെ മാലിന്യവും സംസ്‌കരിക്കാം, ബോണസായി വളവും ലഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2325 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സൗജന്യമായി നല്‍കുന്നതിനു 1 കോടി രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്.

 

Related Articles

Back to top button
error: Content is protected !!