ChuttuvattomThodupuzha

മാലിന്യ സംസ്‌കരണ ഉപാധികളുടെ വിതരണോത്ഘാടനവും  അഗ്നി സുരക്ഷ ഉപകരണങ്ങളുടെ പരിശീലനവും സംഘടിപ്പിച്ച് നഗരസഭ

തൊടുപുഴ : തൊടുപുഴ നഗരസഭയില്‍ മാലിന്യ സംസ്‌കരണ ഉപാധികളുടെ വിതരണോത്ഘാടനവും  അഗ്നി സുരക്ഷ ഉപകരണങ്ങളുടെ പരിശീലനവും സംഘടിപ്പിച്ചു.നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ കരിം അധ്യക്ഷത വഹിച്ചു.കേരള ഖര മാലിന്യ പരിപാലന പദ്ധതി ( കെഎസ്ഡബ്യുഎംപി ) യുടെ ഭാഗമായി ആര്‍.ആര്‍.എഫ് കളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ഉപകരണങ്ങളും, ഹരിത കര്‍മ്മ സേന, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങളുമാണ് നല്‍കിയത്.നാലാം വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ബിനു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.എച്ച് പ്രജീഷ് കുമാര്‍ , ഹരിത കര്‍മ്മ സേനാംഗങ്ങളായ ഓമന വിജയന്‍, ബിന്ദു വിജയന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഗ്നി സുരക്ഷാ ഉപാധികളുടെ പരിശീലനത്തിന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ജൂബി തോമസ് നേതൃത്വം നല്‍കി.

ചടങ്ങില്‍ വൈസ് ചെയര്‍ പേഴ്സണ്‍ ജെസി ആന്റണി, കെ. എസ്.ഡബ്യു എം.പി ഡെപ്രൂട്ടി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.കെ രാഹുല്‍ , ക്ലീന്‍ സിറ്റി മാനേജര്‍ ഇ.എം മീരാന്‍ കുഞ്ഞ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. രാജശേഖരന്‍ , വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ബിനു, സീനിയര്‍ പബ്ബിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു , എസ്.ഡബ്യു.എം എഞ്ചിനീയര്‍ പി.ജി ഹേമന്ദ് , കെ.എസ്. ഡബ്യു.എം.പി കമ്മ്യൂണിക്കേഷന്‍ എക്പേര്‍ട്ട് അജിത് കെ. കെ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!