Thodupuzha

ലീഗ് മിന്നല്‍ പ്രതിഷേധ പ്രകടനം നടത്തി

തൊടുപുഴ: ഡോ. വന്ദനയുടെ കൊലപാതകത്തിലെ പൊലീസിന്റെ ഗുരുതര വീഴ്ചയില്‍ പ്രതിഷേധിച്ച്‌ യൂത്ത് ലീഗ് തൊടുപുഴയില്‍ മിന്നല്‍ പ്രതിഷേധ പ്രകടനം നടത്തി.തൊടുപുഴ ലീഗ് ഹൗസ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി പൊലീസ് സ്റ്റേഷനുമുന്നില്‍ സമാപിച്ചു. പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. നിഷാദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ യോഗം മുസ്ലീംലീഗ് ജില്ലാ ട്രഷറര്‍ ടി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് തന്നെ പ്രതികള്‍ക്ക് കൊലപാതകത്തിന് സൗകര്യം ഒരുക്കുന്ന കാഴ്ചയാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്‌. സുധീര്‍ മുഖ്യപ്രഭാഷണം നടത്തി.

 

Related Articles

Back to top button
error: Content is protected !!