ChuttuvattomThodupuzha

മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് : 11ന്

തൊടുപുഴ: മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് 11-ന് നടത്തും. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായി 21 ന് കോഴിക്കോട് നടക്കുന്ന മഹാറാലിയുടെ പ്രചരണാര്‍ത്ഥം ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്.മാര്‍ച്ചിന്റെ വിജയത്തിനായുള്ള സംഘാടക സമിതി യോഗം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍ അധ്യക്ഷത വഹിച്ചു.ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.എം ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം, ജനറല്‍ സെക്രട്ടറി ഇ.എ.എം അമീന്‍,
മുസ്ലിം ലീഗ് ജില്ലാ ലീഗ് ട്രഷറര്‍ റ്റി.കെ നവാസ്, സെക്രട്ടറി പി.എന്‍ സീതി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ കരീം, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആഷിഖ് റഹിം, നേതാക്കളായ കെ.എച്ച് ജബ്ബാര്‍, മൊയ്തു കുനിയില്‍, എ .എം സമദ്, പി.കെ മൂസ, പി.എന്‍ നൗഷാദ്, കെ.എം അജിനാസ്, മുഹമ്മദ് ഷഹിന്‍ഷാ, ഷിജാസ് കാരകുന്നേല്‍, പി.എ കബീര്‍, ഷാമല്‍ അസീസ്, സി.എ നസീര്‍, ആസാദ് സിദ്ദീഖ്, അമീര്‍ഖാന്‍ കെ.ജെ, ഇബ്രാഹിം കപ്രാട്ടില്‍ എം.എം ഷുക്കൂര്‍, അബ്ദു കുനിയില്‍, സുബൈര്‍ അമ്മാകുന്നേല്‍, സക്കീര്‍ കൊള്ളിക്കുന്നേല്‍, സുബൈര്‍ വെള്ളിയാമറ്റം, സലിം വെള്ളിയാമറ്റം, ഷാജി കോടിക്കുളം, സി.കെ ജാഫര്‍, എം.പി സലിം, പി.കെ റഹിം എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!