ChuttuvattomThodupuzha

നാഷണല്‍ ലെവല്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് : കേരളത്തിനായി കളത്തിലിറങ്ങാന്‍ തൊടുപുഴ സ്വദേശികള്‍

തൊടുപുഴ : കേരളത്തിനായി നാഷണല്‍ ലെവല്‍ സൈക്ലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനായി ഒരുങ്ങുകയാണ് ഇടുക്കി തൊടുപുഴ സ്വദേശികളായ അര്‍ജുനും, അഭിനവും. തൊടുപുഴയില്‍ നടന്ന സംസ്ഥാന തല മത്സരത്തില്‍ വിജയിച്ചതില്‍ നിന്നുമാണ് കേരളത്തെ പ്രതിനിധികരിച്ച് നാഷണല്‍ മത്സരത്തിനായി ഹരിയാനയിലേക്ക് പോകുവാന്‍ അര്‍ജുനും, അഭിനവിനും അവസരം ഒരുങ്ങിയത്. അര്‍ജുന്‍ തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും, അഭിനവ് കുടയത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമാണ്. കഴിഞ്ഞ തവണ കാളിയാര്‍ എസ്റ്റേറ്റില്‍ നടന്ന സംസ്ഥാനതല സൈക്ലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ രണ്ടും മൂന്നും സ്ഥാനത്ത് എത്തിയതോടെയാണ് ഇരുവരും ദേശീയ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഹരിയാനയിലെ മത്സരത്തില്‍ കേരളത്തിനായി മെഡല്‍ ഉറപ്പിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇരുവരും. എന്നാല്‍ നിലവാരം കൂടിയ സൈക്കിളുകള്‍ ഇല്ലാത്തതും, പരിശീലനത്തിനായി മികച്ച സംവിധാനങ്ങള്‍ ഇല്ലാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മത്സരിക്കുന്നതിനായി നിലവാരം കൂടിയ സൈക്കിളുകള്‍ സര്‍ക്കാരില്‍ നിന്നോ സ്‌പോണ്‍സര്‍മാരില്‍ നിന്നോ മറ്റ് സന്നദ്ധ സംഘടനകളില്‍ നിന്നോ ലഭ്യമായാല്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും, മെഡലുകള്‍ കരസ്ഥമാക്കുന്നതിനും ഇരുവര്‍ക്കും സാധിക്കും. ഇടുക്കി ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ പരിശീലകന്‍ കൂടിയായ പി.കെ രാജേഷിന്റെ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലാണ് നിലവില്‍ ഇരുവരുടെയും പരിശീലനം പുരോഗമിക്കുന്നത്.

Related Articles

Back to top button
error: Content is protected !!