ChuttuvattomThodupuzha

ദേശീയ സബ്ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌: ജില്ലയില്‍ നിന്ന് മൂന്ന് താരങ്ങള്‍ക്ക് സെലക്ഷന്‍ ലഭിച്ചു

തൊടുപുഴ:  രാജസ്ഥാനില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ ജില്ലയില്‍ നിന്ന് മൂന്ന് താരങ്ങള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനന്യ നായര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നന്ദു ഷൈജന്‍, അശ്വന്ത് ബിജു എന്നിവര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്. തൊടുപുഴ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനന്യ നായര്‍, നന്ദു ഷൈജന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. അശ്വന്ത് ബിജു കൊല്ലം അര്‍ക്കന്നൂര്‍ ഹാന്‍ഡ്‌ബോള്‍ അക്കാഡമി താരവും അര്‍ക്കന്നൂര്‍ വിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് കഴിഞ്ഞ വര്‍ഷത്തെ കേരളാ ടീം അംഗവുമാണ്. ഈ മാസം 7 മുതല്‍ 12 വരെയാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ്.

 

Related Articles

Back to top button
error: Content is protected !!