IdukkiLocal Live

നാഷണലിസ്റ്റ് മൈനോറിറ്റി കോണ്‍ഗ്രസ്: ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

ഇടുക്കി : നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യ രാജ്യത്ത് ഭരണഘടനയ്ക്കും മതേതരത്വത്തിനും വിലയില്ലാത്ത കാലമായി മാറിയെന്ന് എന്‍സിപി സംസ്ഥാന ട്രഷറര്‍ പി.ജെ കുഞ്ഞുമോന്‍. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി ആര്‍എസ്എസിന്റെ വിചാരധാര അതേപടി നടപ്പാക്കാനാണ് ഇന്ന് സംഘപരിവാര്‍ നേതൃത്വം കൊടുക്കുന്ന നരേന്ദ്രമോദിയുടെ ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നാഷണലിസ്റ്റ് മൈനോറിറ്റി കോണ്‍ഗ്രസിന്റെ ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ സി.സി ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന ചെയര്‍മാന്‍ കെ.ടി മുജീബ് മുഖ്യ പ്രഭാഷണം നടത്തി.

എന്‍സിപി സംസ്ഥാന സെക്രട്ടറിമാരായ അനില്‍ കുവപ്ലാക്കല്‍, മുരളി പുത്തന്‍വേലി എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സി.ആര്‍ സജിത്ത്, എന്‍എസ്‌സി സംസ്ഥാന പ്രസിഡന്റ് അരുണ്‍ സത്യനാഥ്, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് സിനോജ് വാള്ളാടി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ പി മാണി, മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദലി ശിഹാബ്, സോഫിയ ഷെരീഫ്, അഫ്‌സത്ത്, റെബി സലിം, എന്‍സിപി ജില്ലാ സെക്രട്ടറിമാരായ ടിപി വര്‍ഗീസ്, ടി പി രാജപ്പന്‍, എന്‍സിപി ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് പി.പി ബേബി, മണി അരിന്ദ്രന്‍, വി എം പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!