ChuttuvattomThodupuzha

നവകേരള സദസ് ഖജനാവ് കാലിയാക്കല്‍: അഡ്വ. എസ്. അശോകന്‍

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന നവകേരള സദസ് സർക്കാരിന്റെ ഖജനാവ് കാലിയാക്കിയും സർക്കാർ സംവിധാനങ്ങൾ മുഴുവൻ ദുരുപയോഗം ചെയ്തും നടത്തുന്ന പ്രഹസനമായി മാറിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പറഞ്ഞു. യു.ഡി.എഫ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരിരുന്നു അദ്ദേഹം. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് ഉച്ച കഴിഞ്ഞ് മൂന്നിന് തൊടുപുഴ പഴയ ബസ്റ്റാന്റിൽ നടത്തുന്ന ജനകീയ വിചാരണ സദസിന് മണ്ഡലത്തിൽ നിന്ന് 1000 പേരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ എം.എ. കരീം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.ജെ. ജേക്കബ്, കെ.എം.എ. ഷുക്കൂർ, എൻ.എ. ബെന്നി, എ.എം. ഹാരിദ്, ടി.ജെ. പീറ്റർ, കെ.ജി. സജീമോൻ, രാജേഷ് ബാബു, എം.എച്ച്. സജീവ്, ഫിലിപ്പ് ചേരിയിൽ, കെ.എം. ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!