ChuttuvattomThodupuzha

എന്‍സിസി കംപെയ്ന്റ് ആനുവല്‍ ട്രെയിനിംഗ് ക്യാമ്പിന് ന്യൂമാന്‍ കോളേജില്‍ തുടക്കം

തൊടുപുഴ : എന്‍സിസി 18 (കെ) ബെറ്റാലിയന്‍ നേതൃത്വം നല്‍കുന്ന കംപെയ്ന്റ് ആനുവല്‍ ട്രെയിനിംഗ് ക്യാമ്പിന് ന്യൂമാന്‍ കോളേജില്‍ തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയായ എന്‍സിസി കേഡറ്റുകളുടെ സമഗ്രമായ വികസനത്തിനായി ആവിഷ്‌കരിക്കുന്ന വിവിധ കര്‍മ്മപരിപാടികളില്‍ പ്രമുഖമാണ് വിവിധ ക്യാമ്പുകള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തല്‍ സൈനിക് ക്യാമ്പിന് ന്യൂമാന്‍ കോളേജ് വേദിയാകുന്നത്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റില്‍ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് രണ്ട് തവണ കരസ്ഥമാക്കിയ ന്യൂമാന്‍ കോളേജില്‍ മിലിട്ടറി പരിശീലന മേഖലയിലും സാമൂഹിക പ്രവര്‍ത്തനത്തിലും മൂല്യവത്തായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്‍സിസി ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

18 കേരള ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ പ്രശാന്ത് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് മാനേജര്‍ ഫാ. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലെഫ്.കേണല്‍ അനിരുദ്ധ് സിംഗ്,ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ്, കോളേജ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, കോളേജ് ബര്‍സാര്‍ ഫാ.എബ്രഹാം നിരവത്തിനാല്‍,സുബേദാര്‍ മേജര്‍ സുഖ്ജിത് സിംഗ്, എന്നിവര്‍ പ്രസംഗിച്ചു. 350 ഓളം കേഡറ്റുകള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ഒബ്സ്റ്റക്കിള്‍ ട്രെയിനിംഗ്, ഫയറിംഗ്, മാപ് റീഡിംഗ്, ടെന്റ് പിച്ചിംഗ്, ജെഡിഎഫ്എസ്, ഹെല്‍ത്ത് ആന്റ് ഹൈജീന്‍ തുടങ്ങി വിവിധ തരം മിലിറ്ററി ഒപ്പം സ്റ്റഡി ക്ലാസുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിങ്ങനെ നിരവധി കര്‍മ്മ പരിപാടികള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!