ChuttuvattomThodupuzha

എൻ.സി.പി ജില്ലാ പ്രവർത്തക യോഗം തൊടുപുഴയിൽ

തൊടുപുഴ: എൻ.സി.പി ജില്ലാ പ്രവർത്തക യോഗം ശനിയാഴ്ച നടക്കും.തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ മൂന്നിന് എൻ.സി.പി ജില്ലാ പ്രവർത്തക യോഗം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.അഖിലേന്ത്യാ ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ്കുട്ടി യോ​ഗം ഉദ്ഘാടനം ചെയ്യും.ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപിള്ളി അധ്യക്ഷത വഹിക്കും.സംസ്ഥാന കോ- ഓർഡിനേറ്റർ അഡ്വ. റോയി വാരികാട്ട് മുഖ്യപ്രഭാഷണം നടത്തും.അജിത് പവാറിന്റെയും പ്രഭുൽ പട്ടേലിന്റെയും നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലും പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. 24ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിൽ നിന്നും 300 പ്രതിനിധികൾ പങ്കെടുക്കും. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്നതിനും സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി പാർട്ടി ജില്ലാ ഘടകം മുന്നോട്ടു പോകുമെന്ന് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിൽ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!