ChuttuvattomThodupuzha

എന്‍സിപി (എസ്) പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

തൊടുപുഴ : എന്‍സിപി (എസ്) പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കുവപ്ലാക്കന്‍ -രക്ഷാധികാരി, ചെയര്‍മാന്‍ – ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി മൈക്കിള്‍, വൈസ് ചെയര്‍മാന്‍മാരായി സിനോജ് വള്ളാടി ,ഡോ. കെ സോമന്‍ , ജനറല്‍ കണ്‍വീനറായി അരുണ്‍ പി മാണിയെയും ,ജോസ് വഴുതനപ്പിള്ളില്‍, ലാലു ചകനാല്‍ ,വില്‍സന്‍ നെടുങ്കല്ലേല്‍ ( മൂവാറ്റുപുഴ) തോമസ് തോമസ് (കോതമംഗലം) വി.എന്‍ മോഹനന്‍ , ടി.വി. രാജപ്പന്‍, ആലീസ് വര്‍ഗീസ്,പി.പി ബേബി, റോഷന്‍ സര്‍ഗ്ഗം തുടങ്ങി 101 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു .

പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ പ്രതികരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ കെ.ടി മൈക്കിള്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ സംസ്ഥാന സെക്രട്ടറി അനില്‍ കുവപ്ലാക്കല്‍ സിനോജ് വള്ളാടി, അരുണ്‍ പി മാണി, ഡോ. കെ സോമന്‍ , ജെയ്‌സണ്‍ തേവലത്തില്‍, പി.പി ബേബി എന്നിവര്‍ പ്രസംഗിച്ചു. മുതലക്കോടം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും എന്‍സിപി (എസ്) പ്രതിനിധിയായി മത്സരിച്ച് വിജയിച്ച റോഷന്‍ സര്‍ഗത്തിനെ യോഗത്തില്‍ ആദരിച്ചു.

 

Related Articles

Back to top button
error: Content is protected !!