Karimannur

നീതി മെഡിക്കല്‍ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു 

 

കരിമണ്ണൂര്‍: ജില്ലാ സഹകരണ ആശുപത്രി നെടുമറ്റം സഹകരണ സംഘം കെട്ടിടത്തില്‍ നീതി മെഡിക്കല്‍ ഷോപ്പും മെഡിക്കല്‍ ലാബും ആരംഭിച്ചു. മെഡിക്കല്‍ സ്റ്റോര്‍ കേരള ബാങ്ക് ഭരണസമിതിയംഗം കെ.വി ശശിയും ലബോറട്ടറി തൊടുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി മത്തായിയും ഉദ്ഘാടനം ചെയ്തു. നെടുമറ്റം സഹകരണ ബാങ്ക് പ്രസിഡന്റ് സാബു കേശവന്‍ ആദ്യ വില്‍പന നടത്തി. ആശുപത്രി പ്രസിഡന്റ് കെ.ആര്‍ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. എസ്. ശിവന്‍ നായര്‍, അഡ്വ. ജോസഫ് അഗസ്റ്റിന്‍, കോടിക്കുളം പഞ്ചായത്തംഗം ഷേര്‍ളി ആന്റണി, എം.ആര്‍ അജിത്ത്, സി.വി ജോര്‍ജ്, സനല്‍, ആശുപത്രി സെക്രട്ടറി രാജേഷ് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!