ChuttuvattomThodupuzha

ന്യൂമാനിയം ജനുവരി 23 മുതൽ

തെടുപുഴ: ഇടുക്കിയുടെ വിദ്യാഭ്യാസ മണ്ഡലത്തിലെ അഭിമാനമായ തൊടുപുഴ ന്യൂമാന്‍ കോളജിന്റെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 23 മുതല്‍ 26 വരെ കാമ്പസില്‍ ‘ന്യൂമാനിയം 2024’ പ്രദര്‍നം നടക്കും. ഐ.എസ്.ആര്‍.ഒ, ബി.എസ്.എന്‍.എല്‍, കേരള പൊലീസ്, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയവരുടെയും കോളജിലെ വിവിധ ഡിപാര്‍ട്ട്മെന്റുകളുടെയും മേല്‍നോട്ടത്തില്‍ വൈജ്ഞാനിക മേഖലകളിലെ നൂതന സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന 23 സ്റ്റാളുകള്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭാഷകള്‍, ഗണിതം, സാമ്പത്തിക ശാസ്ത്ത്രം തുടങ്ങിയ വിവിധ വിജ്ഞാനീയ മേഖലകളിലെ പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ക്ക് പുറമെ കലാവിഷ്‌കാരങ്ങളും ന്യൂമാനിയത്തില്‍ അവതരിപ്പിക്കും.
26ന് രാവിലെ 11ന് പി.ജെ. ജോസഫ് എം.എല്‍.എ ന്യൂമാനിയം ഉദ്ഘാടനം ചെയ്യും. മിസൈല്‍ വനിത എന്നറിയപ്പെടുന്ന ഡോ. ടെസി തോമസ് മുഖ്യാതിഥിയാകും. മാനേജര്‍ റവ. ഡോ. പയസ് മാലേകണ്ടത്തില്‍ അധ്യക്ഷത വഹിക്കും. മാര്‍ പോത്തനാമുഴി സ്മാരക പ്രഭാഷണം ഡോ. തോമസ് പോത്തനാമുഴി നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഡോ. പോള്‍ പറത്താഴം, വൈ. പ്രിന്‍സിപ്പല്‍ ഡോ. സജു എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും.

 

 

Related Articles

Back to top button
error: Content is protected !!