ChuttuvattomThodupuzha

അരിക്കുഴ ജെ.സി.ഐയിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

തൊടുപുഴ: ജെ.സി.ഐ അരിക്കുഴയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് അരിക്കുഴ ജേസി ഭവനിൽ നടന്നു. പുതിയ പ്രസിഡന്റായി ജെറിൻ കുര്യൻ ചുമതലയേറ്റു. ജിറ്റോ ജോൺസൺ (സെക്രട്ടറി), ജോളി ജോർജ് (ട്രഷറർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജെ.സി.ഐ ഇന്ത്യ മുൻ സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ 2024 വർഷത്തെ അരിക്കുഴ ജെ.സി.ഐ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മുൻ പ്രസിഡന്റ് അഖിൽ സുബാഷ് അധ്യക്ഷനായിരുന്നു. സോൺ വൈസ് പ്രസിഡന്റ് ശ്രീജിത്ത് ടി.ആർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രോഗ്രാം ഡയറക്ടർ അജോ ഫ്രാൻസിസ്, സുജിത്ത് സണ്ണി തുടങ്ങിയവർ പ്രസം​ഗിച്ചു. സുരേഷ് ബാബു, പ്രീതിമാൻ എം.കെ, ഗിരീഷ് കുമാർ , കെ.ആർ സോമരാജൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!