Thodupuzha

അന്തര്‍ ദേശീയ  കോണ്‍ഫറന്‍സ് സമാപിച്ചു

തൊടുപുഴ: ന്യൂമാന്‍ കോളജ് സ്‌ട്രൈഡ് പ്രോജക്ടിന്റെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെയും സംയുകതാഭിമുഖ്യത്തില്‍ ആരംഭിച്ച’ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും’ എന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു സമാപനമായി. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, പശ്ചിമഘട്ട മേഖലയിലെ സാമ്പത്തിക വിനിമയങ്ങള്‍, ആദിവാസി ഗോത്ര വിഭാഗങ്ങളുടെ അതിജീവനം തുടങ്ങി നിരവധി വിഷയങ്ങളില്‍ അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും പ്രബന്ധം അവതരിപ്പി ച്ചു. സമാപനത്തോടനുബന്ധിച്ചു പശ്ചിമഘട്ട മേഖലയിലെ കര്‍ഷകരെയും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവാദം നടന്നു . സാമൂഹിക പ്രവര്‍ത്തകനായ ഫാ. സജി ജോസഫ് മോഡറേറ്ററായ സംവാദത്തില്‍ കര്‍ഷകരെ പ്രതിനിധീകരിച്ചു ജോയി ചെട്ടിമാക്കല്‍, ജെയ്ന്‍സ് യോഹന്നാന്‍, ബേബി സേവ്യര്‍, ജിന്നറ്റ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. സ്‌ട്രൈഡ് പ്രൊജക്ട് കോ- ഓര്‍ഡിനേറ്ററും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ മേധാവിയുമായ ഡോ. ജെന്നി കെ. അലക്‌സ്, കോര്‍ കമ്മിറ്റി അംഗങ്ങളായ ഡോ. കൃഷ്ണകുമാര്‍ കെ. വി., സേവ്യര്‍ കുര്യന്‍ പി., ബാനി ജോയി, ഡോ. ജിതിന്‍ ജോയി, ബീന ദീപ്തി ലൂയിസ്, നോബിള്‍ സി. കുര്യന്‍, ഡോ. അഞ്ജു ലിസ് കുര്യന്‍, ഡോ. മാനുവല്‍ തോമസ്, രതീഷ് ഇ. ആര്‍, ജെറിന്‍ ജോസ്, സിബിള്‍ സണ്ണി എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!