Thodupuzha

എന്‍.ജി.ഒ. അസോ. പ്രതിഷേധിച്ചു

 

തൊടുപുഴ: കുടിയേറ്റ കര്‍ഷകരുടേയും സാധാരണക്കാരുടെയും ചിരകാലഭിലാഷമായ പട്ടയം യാഥാര്‍ഥ്യമാക്കുന്നതിന് അക്ഷീണം പണിയെടുക്കുന്ന പട്ടയ ഓഫീസുകളിലെ 203 തസ്തികകള്‍ നിര്‍ത്തലാക്കി ഓഫീസുകള്‍ അടച്ചു പൂട്ടുന്നത് തൊഴിലന്വേഷകരോടും പൊതുജനത്തോടുമുള്ള വെല്ലുവിളിയാണെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആരോപിച്ചു. കരിമണ്ണൂര്‍, കട്ടപ്പന, മുരിക്കാശേരി, രാജകുമാരി, നെടുങ്കണ്ടം തുടങ്ങിയ ഭൂമി പതിവ് ഓഫീസുകള്‍ നിര്‍ത്തലാക്കുന്നത് ദുര്‍ഘട ഭൂപ്രദേശങ്ങള്‍ കൂടുതലുള്ള ഇടുക്കിയിലെ പ്രദേശവാസികള്‍ക്ക് ദുരിതം മാത്രമാവും വരുത്തി വയ്ക്കുകയെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി രാജേഷ് ബേബി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പീറ്റര്‍ കെ.അബ്രാഹം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.എസ് ഷെമീര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എന്‍ സജീവന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിജു.പി., ബ്രാഞ്ച് ട്രഷറര്‍ ഫൈയ്‌സല്‍ വി.എസ്, കമ്മിറ്റി അംഗങ്ങളായ ബാബു സി.എച്ച്, ജയചന്ദ്രന്‍, ബിനു എന്നിവര്‍ നേതൃത്വം നല്കി.

Related Articles

Back to top button
error: Content is protected !!