ChuttuvattomThodupuzha

ഉൾക്കണ്ണിലെ വെളിച്ചത്തിൽ നിരഞ്ജനയ്ക്ക് മികച്ച വിജയം

വാ​ഴ​ക്കു​ളം : പ്ര​കൃ​തി​യു​ടെ താ​ള​വും ച​ടു​ല​ത​യും മ​നോ​ഹാ​രി​ത​യും ഉ​ൾ​ക്ക​ണ്ണി​ലെ വെ​ളി​ച്ച​ത്തി​ൽ ഹൃ​ദി​സ്ഥ​മാ​ക്കി സം​ഗീ​ത വേ​ഗ​ത്തി​ൽ ല​യി​പ്പി​ച്ച് പി.​എ​സ്. നി​ര​ഞ്ജ​ന നേ​ടി​യ​ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. ആ​നി​ക്കാ​ട് സെ​ൻറ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ക​ല്ലൂ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​നും ല​ളി​ത​ഗാ​ന​ത്തി​നും എ ​ഗ്രേ​ഡി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ പ​തി​മൂ​ന്നു​കാ​രി​ക്ക് തൊ​ട്ടും കേ​ട്ടും അ​റി​യു​ന്ന​താ​ണ് ചു​റ്റി​ലേ​യും ലോ​കം. ജ​ന്മ​നാ കാ​ഴ്ച​യി​ല്ലാ​തെ ഇ​ര​ട്ട​ക​ളി​ലൊ​ന്നാ​യി പി​റ​ന്ന നി​ര​ഞ്ജ​ന​യി​ലെ സം​ഗീ​താ​ഭി​മു​ഖ്യം അ​റി​ഞ്ഞ​തോ​ടെ ഒ​ന്നാം ക്ലാ​സ് മു​ത​ൽ സം​ഗീ​തം പ​ഠി​പ്പി​ക്കാ​ൻ തു​ട​ങ്ങി. മു​ല്ല​യ്ക്ക​ൽ സു​ഗു​ണ​ൻറെ കീ​ഴി​ലാ​ണ് സം​ഗീ​ത പ​ഠ​നം.

കദളിക്കാട് വിമലമാതാ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന, മണക്കാട് കുന്നത്തുപാറ പാല തോട്ടത്തിൽ സന്തോഷിന്റെയും ശ്യാമയുടെയും മകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് പഠനനിലവാരം പുലർത്തുന്നതായി അധ്യാപകർ പറഞ്ഞു. ഇരട്ടകളിലെ സഹോദരൻ നീരജ് ഇരി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഫുട്ബോളിലാണ് നീരജന കമ്പം.

Related Articles

Back to top button
error: Content is protected !!