ChuttuvattomThodupuzha

എന്‍എസ്എസ് യൂണിയന്‍ കുമാരമംഗലം മേഖലാസമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ: എന്‍എസ്എസ് യൂണിയന്‍ കുമാരമംഗലം മേഖലാ സമ്മേളനം സംഘടിപ്പിച്ചു. താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കിലെ കല്ലൂര്‍ക്കാട്, കലൂര്‍, പെരുമാകണ്ടം, തൊടുപുഴ, കുമാരമംഗലം,പെരുമ്പിള്ളിച്ചിറ, വെങ്ങല്ലൂര്‍വടക്ക്, വണ്ണപ്പുറം, ബാലനാട് എന്നീ ഒന്‍പത് കരയോഗങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് കുമാരമംഗലം മേഖലാസമ്മേളനം നടത്തിയത്. താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും, കുന്നത്തുനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. ശ്രീശകുമാര്‍ ഉദ്ഘാടനം ചെയ്തു.

യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി. ധര്‍മ്മാംഗദകൈമള്‍, യൂണിയന്‍ കമ്മറ്റി അംഗം പി.ആര്‍.ശിവശങ്കരന്‍ നായര്‍, എസ് ശ്രീനിവാസന്‍, കെ.പി.ചന്ദ്രഹാസന്‍, പി.ജി.മധുസൂദനന്‍ നായര്‍, ദിലീപ്കുമാര്‍, വനിതായൂണിയന്‍ സെക്രട്ടറി പ്രസീദ സോമന്‍ ,കരയോഗം പ്രസിഡന്റുമാരായ ആര്‍. ജയന്‍, കൃഷ്ണന്‍ നായര്‍, അനില്‍ ,യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, കുമാരമംഗലം കരയോഗം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!