ChuttuvattomThodupuzha

എന്‍.എസ്.എസ്. പ്രവര്‍ത്തക യോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ പ്രവര്‍ത്തക സമ്മേളനവും എല്ലാ വര്‍ഷവും നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്നും യൂണിയന്‍ മുഖാന്തിരം ഓരോ കരയോഗത്തിലെയും കുട്ടികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ ധനസഹായം, യൂണിയന്‍  പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു. പ്രതിനിധി സഭാഗം അഡ്വ.പി.എസ് മോഹന്‍ദാസ്,വൈസ് പ്രസിഡന്റ് എം.ബി ധര്‍മ്മാംഗദ കൈമള്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ,ദിലീപ്കുമാര്‍, എസ്.ശ്രീനിവാസന്‍,  മധുസൂദനന്‍നായര്‍,  കെ.പി.ചന്ദ്രഹാസന്‍,പി.ആര്‍.ശിവശങ്കരന്‍ നായര്‍,വനിതായൂണിയന്‍ പ്രസിഡന്റ് ഡോ.സിന്ധുരാജീവ്, എന്നിവര്‍ നേതൃത്വം നല്കി.യൂണിയന്‍സെക്രട്ടറി ആര്‍.അനില്‍കുമാര്‍  സ്വാഗതവുംയൂണിയന്‍ കമ്മിറ്റി അംഗം സി.സി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!