ChuttuvattomThodupuzha

എന്‍.എസ്.എസ് താലൂക്ക് യൂണിയനില്‍ ഓണാഘോഷം നടത്തി

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെയും, വനിതായൂണിയന്റെയും സംയുക്താഭിമുഖത്തില്‍ ഓണാഘോഷം നടത്തി. ചടങ്ങിന്റെ  ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള നിര്‍വ്വഹിച്ചു. വനിതായൂണിയന്‍ പ്രസിഡന്റ് ഡോ. സിന്ധു രാജീവ്‌ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ്പ്രസിഡന്റ് എ.ബി ധര്‍മ്മാംഗദകൈമള്‍, ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ദീപക് യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, വനിതായൂണിയന്‍ സെക്രട്ടറി പ്രസീദസോമന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂക്കളമത്സരത്തില്‍ ഫസ്റ്റ് പ്രൈസ് കല്ലൂര്‍ക്കാട് വനിതാസമാജത്തിനും, സെക്കന്റ് പ്രൈസ് കോടിക്കുളം വനിതാസമാജത്തിനും, തേര്‍ഡ് പ്രൈസ് മണക്കാട്കിഴക്ക് വനിതാസമാജം, വണ്ണപ്പുറം വനിതാസമാജം എന്നിവര്‍ക്കും ലഭിച്ചു.

Related Articles

Back to top button
error: Content is protected !!