Thodupuzha

കുമാരമംഗലത്ത് നിയമ വിരുദ്ധ മദ്യവുമായി ഒരാൾ അറസ്റ്റിൽ

തൊടുപുഴ: കുമാരമ൦ഗലത്ത് നിയമവിരുദ്ധ മദ്യവുമായി ഒരാൾ അറസ്റ്റിൽ. എക്സൈസിന്റെ  നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് നിയമ വിരുദ്ധ മദ്യം കൈവശ൦ വച്ച് വിൽപന നടത്തിയ കുമാരമംഗലം സ്വദേശി പാറച്ചാലിൽ മനോജ്  അറസ്റ്റിലായത് . ഇയാളുടെ പക്കൽ നിന്നും 22 ലിറ്റർ മദ്യം പിടിച്ചെടുത്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അരവിന്ദാക്ഷ് കെ എസ്, സാവിച്ചൻ മാത്യു, മൻസൂർ ഒ എച്ച് ജയരാജ് കെ പി, സുബൈർ എ ഐ, ആസിഫ് അലി, ബാലു ബാബു, അനൂപ് പി എസ്, ദിലീപ് എ കെ, ജോർജ് പി ജോൺസ്, കാർത്തിക ഷാജി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

 

Related Articles

Back to top button
error: Content is protected !!