AccidentMoolammattam

സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞാര്‍: സ്‌കൂട്ടര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്. കാഞ്ഞാര്‍ മുണ്ടയ്ക്കപ്പടവില്‍ തോമസ്(65) ആണ് മരിച്ചത്. കേരള കോണ്‍ഗ്രസ്(ജോസഫ് വിഭാഗം) മണ്ഡലം പ്രസിഡന്റാണ് തോമസ്. ഇന്നലെ മോര്‍ക്കാട് സ്‌കൂളില്‍ നടന്ന ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് അപകടം. ചകണിയാംതടത്തില്‍ ബാബു(60), പുളിയമ്മാക്കല്‍ ശങ്കരപ്പിള്ള(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജ്യോതി ജോയ്സ്(അബുദാബി), ജോര്‍ജി എം. ടോം(ദുബായ്). മരുമക്കള്‍: ജോയ്സ് (കുളനട,പന്തളം), ബിജു(പത്തനാപുരം). സംസ്‌കാരം പിന്നീട്.

Related Articles

Back to top button
error: Content is protected !!