Thodupuzha

കെ.എസ്.ഇ.ബിയില്‍ ഒറ്റത്തവണ കുടിശിഖ തീര്‍പ്പാക്കല്‍ പദ്ധതി

തൊടുപുഴ: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 2 വര്‍ഷത്തില്‍ കൂടുതല്‍ കുടിശിഖയുളള ഉപഭോക്താക്കള്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 20 ന് മുമ്പായി കുടിശിഖ തുകയുടെ ഡിമാന്റ് നോട്ടീസ് നല്‍കിയ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാവുന്നതാണ്. റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ച കേസുകളും കോടതികളില്‍ തീര്‍പ്പാകാതിരിക്കുന്ന കേസുകളും ഈ പദ്ധതിയില്‍ പരിഗണിക്കുന്നതാണ്. ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരമുളള വൈദ്യുതി മോഷണ കേസുകളും സെക്ഷന്‍ 127 (6) പ്രകാരമുളള ഡിമാന്റും പരിഗണിക്കുകയില്ല. ഈ സ്‌കീമിന്റെ കാലാവധി 30.12.2023 വരെയാണ്. 01.08.2023 മുതല്‍ ടി സ്‌കിമിലേയ്ക്കുളള അപേക്ഷകള്‍ അതാത് സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 26.12.2023 വരെയാണ്. പദ്ധതി പ്രകാരം ഡിമാന്റ് നോട്ടീസ് നല്‍കുന്ന അവസാന തീയതിയും ഉപഭോക്താക്കള്‍ ആദ്യ ഗഡു പണം അടയ്‌ക്കേണ്ട തീയതിയും 30.12.2023 ആണ്. സ്‌കീം അനുസരിച്ചുളള കുറഞ്ഞ പലിശ നിരക്കിന് ഉപഭോക്താവിന് അര്‍ഹത ഉണ്ട്. 6 തുല്യ തവണകളായി ടി പലിശ അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി അതാത് സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടേണം.

Related Articles

Back to top button
error: Content is protected !!