ChuttuvattomThodupuzha

യന്ത്രവത്കരണ പരിശീലനം സംഘടിപ്പിച്ചു

കുമാരമംഗലം: ജില്ലാ ആത്മ പദ്ധതിയില്‍ കുമാരമംഗലം ഗ്രാമ പഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കായി കോതമംഗലത്ത് ഫാം യന്ത്രവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ നിര്‍വഹിച്ചു. കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനീസ് ഫ്രാന്‍സിസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍, സാലി ഐപ്പ്, കുമാരമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷെമീന നാസര്‍,കൃഷി ഓഫീസര്‍മാരായ പി.ഐ.റഷീദ, ജിജി ജോബ്, കൃഷി അസിസ്റ്റന്റുമാരായ വി.എം സിദ്ധീഖ്, വി.കെ ജിന്‍സ്,ആത്മ ബി.ടി.എം മാരായ റിയ ആല്‍ബിന്‍, രഞ്ജിത്ത് തോമസ്, ജോമോന്‍ ജേക്കബ്,അനിത മോഹനന്‍, ദീപ്തി,എന്നിവര്‍ പങ്കെടുത്തു. റിട്ട. സീനിയര്‍ മെക്കാനിക്ക് ഇ.എ.വിജയന്‍, അഗ്രോ സര്‍വ്വിസ് സെന്റര്‍ ടെക്നീഷ്യന്‍മാരായ എം.എം റജി , പി.വി മത്തായി, വി.എം.രാജന്‍, ഇ.എ ഷംസുദ്ദീന്‍, രഞ്ജിത്ത് ആര്‍.നായര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!