ChuttuvattomThodupuzha

നാഗപ്പുഴ ശാന്തുകാട് കാവില്‍ ദേശീയ പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു

നാഗപ്പുഴ: ശാന്തുകാട് കാവില്‍ ദേശീയ പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു. നാഗപ്പുഴ ശാന്തുകാട് സംരക്ഷിത കാവില്‍ ദേശീയ ഔഷധസസ്യ ബോര്‍ഡ്, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, സംസ്ഥാന വനംവകുപ്പ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശാന്തുകാട് കാവ് സംരക്ഷണ സമിതി എന്നീ ഏജന്‍സികളുടെ നേതൃത്വത്തിലാണ് ഏകദിന പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ,തൊടുപുഴ ന്യൂമാന്‍ കോളേജ്, കുമാരമംഗലം എം കെ എന്‍ എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കല്ലൂര്‍ക്കാട് സരസ്വതി വിദ്യാമന്ദിര്‍, കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ,ജീവ ശാസ്ത്ര വിഭാഗം അധ്യാപകര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിങ്ങനെ വിഭിന്ന മേഖലകളില്‍ നിന്നുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഡോ. ജിജി ജോസഫ്, ഡോ. ജിബി കുര്യാക്കോസ്,തോമസ് തോമ്പ്രയില്‍ ,ഡോ. എം. ഹരി, ഡോ. വൃന്ദാ ജി. നായര്‍ എന്നിവര്‍ ക്ലാസ് എടുത്തു. ഡോ. വിനോദ് .കെ. വി ,പ്രൊഫസര്‍. ജിഷ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കാവുപര്യടനം നടത്തി.

ഉദ്ഘാടന സമ്മേളനത്തിന് പ്രസിഡന്റ് എം.പി തമ്പിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.അഖിലേന്ത്യ ഭിഷക്പ്രതിഭാ അവാര്‍ഡ് ജേതാവും നാഗപ്പുഴ വെമ്പിള്ളില്‍ ആയുര്‍വേദ ആശുപത്രിയുടെ ഡയറക്ടറുമായ ഡോ. മാത്യൂസ് വെമ്പിള്ളില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ബിബിന്‍ പരപ്പനാട്ട്,കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, വൈസ് പ്രസിഡന്റ് ജാന്‍സി ജോമി , പഞ്ചായത്ത് മെമ്പര്‍മാരായ സീമോള്‍ ബൈജു, അനില്‍ മോഹനന്‍,ഡോ. ഷാജു തോമസ്, ബിനോയ് പണ്ടപ്പിള്ളില്‍, ക്ഷേത്ര ഉപദേശക സമിതി അംഗം അഭിലാഷ് കെ. കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. വി.എസ്. റെജി സെമിനാര്‍ മോഡറേറ്റര്‍ ആയിരുന്നു. സമാപന സമ്മേളനം മൂവാറ്റുപുഴ എംഎല്‍എ അഡ്വ. മാത്യു കുഴല്‍നാടന്‍ ഉദ്ഘാടനം ചെയ്തു. കലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി അധ്യക്ഷത വഹിച്ചു.മെമ്പര്‍മാരായ ഫ്രാന്‍സിസ് തെക്കേക്കര, ബാബു മനയ്ക്കപ്പറമ്പില്‍, കാവ് സംരക്ഷണ സമിതി അംഗം എം.ജി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!