ChuttuvattomThodupuzha

പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു

തൊടുപുഴ: യൂത്ത് ഹോസ്റ്റല്‍സ് അസ്സോസിയേഷന്‍ സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി (ഇ.പി.സി)യും കോലാനി ജനരഞ്ജിനി വായനശാലയും ചേര്‍ന്ന് ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ഏകദിന പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു.

മുനിസിപ്പല്‍തല ഗ്രന്ഥശാല കൂട്ടായ്മയുടെ കണ്‍വീനര്‍ എ.എന്‍. ചന്ദ്രബാബു യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.ബി. സുരേന്ദ്രനാഥ്, സനല്‍ ചക്രപാണി ,വി.ആര്‍.സേതുലക്ഷ്മി ആദര്‍ശ് വി.ആര്‍ , അഡ്വ. ജ്യോതി ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേയ്ക്കാണ് മുപ്പത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ പര്യടനം നടത്തിയത്. ഇലവീഴാപൂഞ്ചിറ തടാകത്തിന് സമീപം നടത്തിയ പഠന ക്യാമ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം റെയ്ഞ്ച് ഓഫീസര്‍ കെ. ഉദയകൂമാര്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് ഹോസ്റ്റല്‍ അസ്സോസിയേഷന്‍ (ഇ.പി.സിയുടെ) സംസ്ഥാന ചെയര്‍മാന്‍ എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജെയ്‌സണ്‍ ജോസഫ് ആമുഖപ്രസംഗം നടത്തി.
റിട്ട.ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പോള്‍ പി. ഐസക്ക് ക്ലാസിന് നേതൃത്വം നല്‍കി. ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാരായ ജോസഫ് കുരുവിള, എ.ഡി. സുഭാഷ് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ വിതരണം ചെയ്തു.

 

Related Articles

Back to top button
error: Content is protected !!