ChuttuvattomThodupuzha

പൊതുജനങ്ങള്‍ക്കായി ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: നഗരത്തിലെ ട്രാഫിക് നിയന്ത്രണമേറ്റെടുത്ത കുട്ടി പോലീസ്‌ നിയമലംഘനം നടത്തുന്നവർക്ക് ബോധവത്കരണം നടത്തി ലഘുലേഖ വിതരണം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ പോലീസ്‌ വകുപ്പിന്റെയും സ്റ്റുഡൻസ് പോലീസ്‌ കേഡറ്റുകളുടെയും സഹകരണത്തോടെ തൊടുപുഴ ടൗണിലെ വിവിധ ജംഗ്ഷനുകളിലാണ് പൊതു ജനങ്ങൾക്കായി ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി തൊടുപുഴ നഗരത്തിലെ ട്രാഫിക് നിയന്ത്രണം പോലീസിന്റെ  സഹായത്തോടെ സ്റ്റുഡന്റ്സ് പോലീസ്‌ കേഡറ്റുകൾ നിയന്ത്രിച്ചു. ട്രാഫിക് ബോധവത്കരണ ലഘുലേഖകൾ കേഡറ്റുകൾ വിതരണം ചെയ്തു. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ കൃത്യമായി ധരിക്കാത്തവരെയും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവരെയും ബോധവത്കരിച്ചു. കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിച്ചവർക്ക് എസ്.പി.സി കേഡറ്റുകൾ മധുരവും നൽകി. ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ എ. ഷാനവാസ് നിർവഹിച്ചു. തൊടുപുഴ പോലീസ്‌ സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ് സുധാകർ പങ്കെടുത്തു. മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്‌കൂളിലെ 40 എസ്.പി.സി സ്റ്റുഡന്റ്‌സാണ് പങ്കാളികളായത്.

Related Articles

Back to top button
error: Content is protected !!